ചീട്ടുകളി എട്ടു പേർ പിടിയിൽ

മയ്യിൽ: പണം വെച്ച് പുള്ളിമുറി ചീട്ടുകളി എട്ടുപേരെ പോലീസ് പിടികൂടി. കുറ്റ്യാട്ടൂർകാരാറമ്പിലെ പി.സുരസൻ(52), തോലമ്പ്ര പനമ്പറ്റയിലെ പ കാഞ്ഞിരാണ്ടി നാസർ (48), പട്ടാന്നൂരിലെ പി.വി.സന്തോഷ് കുമാർ (48), കണ്ണാടിപ്പറമ്പഎറമുള്ളാൻ മുള്ളേരിക്കണ്ടി (61), മാച്ചേരിയിലെ ഇ.എം.ധനേഷ് (44), പാവന്നൂരിലെ പി.ജയപ്രകാശൻ (55), വടുവൻകുളത്തെ പി.പി.പ്രദീപൻ (56), കാഞ്ഞിരോട് സ്വദേശി ടി.എൻ.അഷറഫ്(59) എന്നിവരെയാണ് എസ്.ഐ.പി.സന്തോഷ് കുമാറും സംഘവും പിടികൂടിയത്.വെളളിയാഴ്ച വൈകുന്നേരം 5.30 മണിക്ക് വടുവൻകുളത്ത് വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്.കളിസ്ഥലത്ത് നിന്നും 3200 രൂപയും, ചീട്ടുകളും പോലീസ് പിടിച്ചെടുത്തു.