LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പെൺമക്കളെ പീഡിപ്പിച്ച പിതാവിനെതിരെ രണ്ടു പോക്സോ കേസ്

img_8062-1.jpg
Spread the love

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ വാടക ക്വാട്ടേർസിൽ താമസിപ്പിച്ച് പീഡിപ്പിച്ച മധ്യവയസ്കനായ പിതാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ വാടക ക്വാട്ടേർസിൽ പിതാവിനൊപ്പം താമസിക്കുന്ന 13ഉം 14ഉം വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്.13 കാരിയെ 2022 നവമ്പറിലും 14 കാരിയെ 2023 മാർച്ചിലുമാണ് പീഡിപ്പിച്ചത്.ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ പെൺമക്കളുമായി കണ്ണൂരിൽ വാടക ക്വാട്ടേർസിലാണ് താമസം. കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡനവിവരം പുറത്തു പറഞ്ഞത്.തുടർന്ന് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് രണ്ടു പരാതികളിലായി പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ രണ്ടു കേസെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!