കണ്ണൂർ പള്ളിക്കുന്ന് പറമ്പൻ വീട്ടിൽ വിജയൻ നമ്പ്യാർ – (റിട്ട. സൂപ്രണ്ട് ഓഫ് പോലീസ്) നിര്യാതനായി

കണ്ണൂർ, പള്ളിക്കുന്ന് ഐശ്വര്യയിൽ പറമ്പൻ വീട്ടിൽ വിജയൻ നമ്പ്യാർ 73 വയസ്സ് (റിട്ട. സൂപ്രണ്ട് ഓഫ് പോലീസ്) നിര്യാതനായി. കണ്ണൂർ, കാസർഗോഡ് , കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലും കോഴിക്കോട് എയർപോർട്ടിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രപത്രിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സുലോചന വിജയൻ
മക്കൾ: ഡോ. മഞ്ജു വിജയൻ (കണ്ണൂർ ജില്ല ആശുപത്രി), രഞ്ജിത്ത് വിജയൻ (സിവിൽ എൻജിനീയർ)
മരുമക്കൾ: ഡോ. സരിൻ എസ് എം (പരിയാരം മെഡിക്കൽ കോളേജ്), അനുശ്രീ കെ(എകെജി ആശുപത്രി കണ്ണൂർ).
സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, പരേതരായ ലക്ഷ്മികുട്ടി, ജനാർദ്ദനൻ നമ്പ്യാർ , ബാലകൃഷ്ണൻ നമ്പ്യാർ.
ഭൗതിക ശരീരം നവംബർ 27 നു കാലത്തു 8 മണി മുതൽ പള്ളിക്കുന്ന് ഐശ്വര്യയിൽ പൊതുദർശനത്തിനു ശേഷം 11 മണിയോടെ അഴീക്കൽ ചാൽ ശാന്തിതീരം ശ്മശാനത്തിൽ സംസ്കാരം നടക്കും







