LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 26, 2026

104 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ.

0
24e88c58-f06d-4233-843a-b28632d47a94
Spread the love

തളിപ്പറമ്പ് :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് സംഘം മദ്യവിൽപനക്കാരിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 104 കുപ്പി മാഹി മദ്യവുമായി യുവതിയെ അറസ്റ്റു ചെയ്തു. പരിയാരം തൊണ്ടന്നൂർ സെൻ്റ് മേരീസ് നഗറിലെ സി. ശാലിനി (35) യെയാണ്
തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. അസീസും സംഘവും അറസ്റ്റു ചെയ്തത്. പരിയാരം തൊണ്ടന്നൂർ സെന്റ് മേരീസ് നഗറിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച104 കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിലായത്.
ലൈസൻസില്ലാതെ മദ്യം വിൽക്കുകയോ വിൽപ്പനയ്ക്കായി സൂക്ഷിക്കുകയോ ചെയ്യുന്നത് 55(i) വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്.
അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണെന്ന അറിവോടെ മദ്യം കൈവശം വയ്ക്കുന്നതിനും10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ രാജേന്ദ്രൻ കെ കെ. ബിജു .വി .വി , എക്സൈസ് പ്രിവന്റ് ഓഫീസർ ഗ്രേഡ് മാരായ മുഹമ്മദ് ഹാരിസ് . കെ, രാജീവ് .പി .കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കെ, പ്രണവ്. ടി , വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ. പി എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!