ഫേസ്ബുക്കിൽ സി പി എം നേതാവിനെ കുറിച്ച് വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് കേസ്.

Screenshot
കണ്ണൂർ: സിപിഎം നേതാവ് പത്ര ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ദുരുപയോഗം നടത്തി ഫേസ്ബുക്കിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. സിപിഎം നേതാവ് എം.വി. ജയരാജൻ്റെ പരാതിയിലാണ് അകേഷ് എം.ടി. ആർ എന്നയാൾക്കെതിരെകേസെടുത്തത്. പരാതിക്കാരൻ യു ഡി എഫ് ഭരണകാലത്ത് നടന്നുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നിലപാടുകളെ കുറിച്ച് നടത്തിയ യഥാർത്ഥ പ്രസ്താവനയുടെ ശബ്ദവും ദൃശ്യങ്ങളും എഡിറ്റ് ചെയ്ത് മാറ്റം വരുത്തി പ്രസ്തുത പ്രസ്താവന എൽഡിഎഫ് സർക്കാറിനെ സംബ ന്ധിച്ചുള്ളതാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്.







