കണ്ണൂർ കോർപ്പറേഷന്റെ മാലിന്യ നീക്കം വേഗത്തിലാക്കാൻ പുതിയ കവേഡ് ടിപ്പർ ലോറി; ഫ്ലാഗ് ഓഫ് കർമ്മം മേയർ നിർവഹിച്ചു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ മാലിന്യ നീക്കം കൂടുതൽ വേഗത്തിലാക്കാനും ലളിതമാക്കാനും ലക്ഷ്യമിട്ട് പുതിയ കവേഡ് ടിപ്പർ ലോറി നിരത്തിലിറങ്ങി. പുതുതായി വാങ്ങിയ മാലിന്യ നീക്കത്തിനുള്ള ഈ ലോറിയുടെ ഫ്ലാഗ് ഓഫ് കർമ്മം മേയർ പി. ഇന്ദിര നിർവഹിച്ചു.
സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർപ്പറേഷനായി വാഹനം വാങ്ങിയിരിക്കുന്നത്. ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ജൈവ – അജൈവ മാലിന്യങ്ങൾ കൃത്യസമയത്ത് ശേഖരിച്ച് നീക്കം ചെയ്യാൻ പുതിയ വാഹനം ഏറെ സഹായകരമാകും.
പങ്കെടുത്തവർ:
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, ശ്രീജ മഠത്തിൽ, റിഷാം താണ, പി. ഷമീമ, റിജിൽ മാക്കുറ്റി, വി.കെ. മുഹമ്മദലി, കോർപ്പറേഷൻ സെക്രട്ടറി രാകേഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.







