ഉയരട്ടെ ജന്തർ മന്തർ: സമരത്തെരുവിലെ പാട്ടും പറച്ചിലും നാലാം ദിവസം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു


കണ്ണൂർ: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഉയരട്ടെ ജന്തർ മന്തർ – സമരത്തെരുവിലെ പാട്ടും പറച്ചിലും’ പരിപാടിയുടെ നാലാം ദിവസം ഡി.വൈ.എഫ്.ഐ. പ്രഥമ അഖിലേന്ത്യ പ്രസിഡന്റ് ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു.
പ്രമുഖരുടെ സാന്നിധ്യം:
ചടങ്ങിൽ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ജോയൽ തോമസ്, ബാലസംഘം ജില്ലാ പ്രസിഡന്റ് കെ.വി. ഋതിൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം. അഖിൽ, പി.പി. സിദിൻ, എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം സ്വാതി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.







