ചാലയിൽ ഉറ്റസുഹൃത്തുക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു; നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം

Screenshot
കണ്ണൂർ: ഒന്നിച്ച് ജീവിച്ച ഉറ്റസുഹൃത്തുക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ചാല – കോയ്യോട് റോഡിൽ തന്നട ചൂളയ്ക്ക് സമീപം താമസിക്കുന്ന പി.സി. രഘൂത്തമൻ (74), അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് മന്നമ്പേത്ത് ദിവാകരൻ (69) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിലായി മരണപ്പെട്ടത്. ചെറുപ്പം മുതലേ സുഹൃത്തുക്കളായ ഇരുവരുടെയും വിയോഗം പ്രദേശവാസികളെ സങ്കടത്തിലാഴ്ത്തി.
പി.സി. രഘൂത്തമൻ തിങ്കളാഴ്ച വൈകിട്ടുമാണ് മരണപ്പെട്ടത്. സി.പി.എം. ചൂള ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന അദ്ദേഹം, കോയ്യോട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും മുൻ നാടകനടനുമായിരുന്നു.
കുടുംബം: ഭാര്യ: കാഞ്ചന. മക്കൾ: രഞ്ജിത്ത് (മുംബൈ), ഷൈജിത്ത് (ഗൾഫ്), പിൻറു (ഒമാൻ). മരുമക്കൾ: സുകന്യ (മമ്പറം), അപർണ (കൊളശ്ശേരി), സനോക് (അലവിൽ). സഹോദരങ്ങൾ: രാജീവൻ (വണ്ടിക്കാരൻ പീടിക), രഞ്ജിനി (തന്നട), പരേതനായ പുരുഷോത്തമൻ.
രഘൂത്തമന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുൻപ്, ചൊവ്വാഴ്ച രാവിലെയാണ് ഉറ്റസുഹൃത്ത് മന്നമ്പേത്ത് ദിവാകരനും മരണപ്പെട്ടത്. സി.പി.എം. മുൻ ചൂള ബ്രാഞ്ച് അംഗമാണ്.
കുടുംബം: ഭാര്യ: രമാവതി. മക്കൾ: രനില, രനീഷ്. മരുമക്കൾ: പ്രവീൺ (അഴീക്കോട്), ജിഷിത. സഹോദരങ്ങൾ: രാധ, ചന്ദ്രൻ, ലീല (സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ്), കമല.
ജീവിതത്തിലും സൗഹൃദത്തിലും ഒപ്പമുണ്ടായിരുന്ന ഇരുവരുടെയും സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ ഒരുമിച്ച് നടക്കും.







