കാറിൽ കൊണ്ടു പോകുകയായിരുന്ന എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

Screenshot
കാസറഗോഡ് : കാറിൽ കടത്തുകയായിരുന്ന മാരക ലഹര മരുന്നായ എംഡി എം എയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. മധൂർ പട്ളയിലെ മുഹമ്മദ് സുൽത്താൻ (23), ബദിയടുക്ക ബൽപ്പ ത്തടുക്കയിലെ അബ്ദുല്ല കുഞ്ഞി (20)എന്നിവരെയാണ്
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ പി ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. മധൂർ പട്ളയിൽ
വെച്ചാണ് കെ. എൽ. 14 .എഎച്ച്. 0456 നമ്പർ സ്വിഫ്റ്റ്കാറിൽ കടത്തിയ5.01ഗ്രാം എംഡി എം എയുമായി പ്രതികൾ അറസ്റ്റിലായത്. കാർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ
പ്രിവൻ്റീവ് ഓഫീസർമാരായ രഞ്ജിത്ത് കെ വി ,പ്രസാദ് എം എം ,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ റീന വി ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, നസറുദ്ദിൻ. എ. കെ ,ശൈലേഷ് കുമാർ , ഷിജിത്ത് ,വിപിൻ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജേഷ് എന്നിവരും ഉണ്ടായിരുന്നു







