ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു

.
പഴയങ്ങാടി: വാടിക്കൽ കടവ് താരാകലാ സാംസ്കാരിക വേദി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ പ്രതിമാസ പരിപാടി കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ബബിതകുമാരി ഉദ്ഘാടനം ചെയ്തു. താരാ കലാസാംസ്കാരിക വേദി സെക്രട്ടറി ബാബു കെ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സാംബശിവൻ പി കെ അധ്യക്ഷനായി. വായനശാല സർവ്വകലാശാല സാങ്കേതികവിദ്യ അറിവും തിരിച്ചറിവും എന്ന വിഷയത്തെ അധികരിച്ച് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സതീശൻ എടാട്ട് പ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡണ്ട് ദീപ പി പി ആശംസകളർപ്പിച്ച് സംസാരിച്ചു. യുവസംരംഭകൻ അക്ഷയിയെ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ,മൊബൈൽ അഡിക്ഷൻ ക്ലാസും നടന്നു .







