ഗ്യാനേഷ് കുമാർ രാജിവെക്കണം എന്നാവശ്യപ്പെട്ട് പയ്യാമ്പലത്ത് നവംബർ 1 മുതൽ ‘ജന്തർ മന്തർ’ സമരകേന്ദ്രം; ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ., ബാലസംഘം സംയുക്തമായി സമരത്തിലേക്ക്

കണ്ണൂർ: ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ., ബാലസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ പയ്യാമ്പലത്ത് നവംബർ 1 മുതൽ ‘ജന്തർ മന്തർ’ സമരകേന്ദ്രം ആരംഭിക്കുന്നു. സമരത്തിന്റെ ഭാഗമായി നാളെ (നവംബർ 1) വൈകുന്നേരം 5 മണിക്ക് പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനം ആരംഭിക്കും.
തുടർന്ന് സമരത്തെരുവിൽ ‘പാട്ടും പറച്ചിലും’ ഉൾപ്പെടെയുള്ള വിവിധ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളാണ് പയ്യാമ്പലത്ത് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.







