അനുസ്മരണ സമ്മേളനവും ഫോട്ടോ അനാച്ഛാദനവും .

പയ്യന്നൂർ:ഫൈൻ ആർട്സ് സൊസൈറ്റി പയ്യന്നൂരിൻ്റെ ആഭിമുഖ്യത്തിൽ വി. ചിണ്ടൻ മാസ്റ്റർ അനുസ്‌മരണ സമ്മേളനവും ഫോട്ടോ അനാച്ഛാദനവും നടന്നു. ഫൈൻ ആർട്സ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്‌മരണ സമ്മേളനം യു. നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഇ. എ . കൃഷ്‌ണൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. പി.കെ. സുരേഷ് കുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി.
നഗരസഭ കൗൺസിലർ എം .പ്രദീപൻ, അഡ്വ. റഷീദ് കവ്വായി , ഇ .രാമചന്ദ്രൻ , എ. യുക്തി എന്നിവർ അനുസ്മരിച്ചു. കെ.വി. രമേശൻ സ്വാഗതവും ഇ. എ . ബാലൻ നന്ദിയും പറഞ്ഞു.







