പള്ളി നിർമ്മാണത്തിനുപിരിച്ച 3 കോടി 150 പവൻ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്

നീലേശ്വരം: പള്ളി നിർമ്മാണത്തിനായി 210 ഓളം കുടുംബങ്ങളായ വിശ്വാസികളിൽ നിന്നായി മൂന്നുകോടി രൂപയും 150 പവനോളം സ്വർണ്ണവും കൈക്കലാക്കിപള്ളി നിർമ്മാണത്തിനായി ഉപയോഗിക്കാതെ സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം മാർക്കറ്റ് റോഡിലെ സി എച്ച്. റംഷീദിൻ്റെ പരാതിയിലാണ് നീലേശ്വരത്തെ സി.കെ. അബ്ദുൾ ഖാദർ, സി.എച്ച് അബ്ദുൾ റഷീദ്, അബ്ദുൾ സലാം, ടി സുബൈർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2016 ഒക്ടോബർ 16 മുതൽ 2026 സപ്തംബർ 17 വരെയുള്ള കാലയളവിൽ മാർക്കറ്റ് റോഡിലുള്ള തർബിയത്തുൾ ഇസ്ലാം സഭ പള്ളിയുടെ പുനരുദ്ധാരണ കമ്മിറ്റിയുടെ ചെയർമാൻ, വൈസ് ചെയർമാൻ, ജോയിൻ്റ് കൺവീനർ,പള്ളികമ്മിറ്റി സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചപ്രതികൾ മഹലിലെ 210 ഓളം വിശ്വാസികളായ കുടുംബങ്ങളിൽ നിന്നും പിരിച്ചെടുത്ത 3 കോടിയോളം രൂപയും 150 പവനോളം തട്ടിയെടുത്തു സാമ്പത്തികക്രമക്കേടു കാണിച്ച് വിശ്വാസികളെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







