പി കെ ശ്രീമതിക്ക് കണ്ണൂരിൽ ആവേശകരമായ സ്വീകരണം, അപകീർത്തികരമായ വാർത്തയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോ പ്രവർത്തകർ പ്രതിഷേധ പ്രകടനവുംധർണയും നടത്തി

Screenshot
കണ്ണൂർ: മുൻ എംപിയും ജനാധിപത്യ മഹിളാ അസോ. അഖിലേന്ത്യാ നേതാവുമായ പി.കെ
ശ്രീമതി ക്കെതിരെ അപകീർത്തികരമായ വാർത്ത നൽകുകയും സോഷ്യൽ മീഡിയ പ്രചരണം നടത്തുകയും ചെയ്തതിൽ പ്രതിഷേധിച്ചു ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ പി.കെ ശ്രീമതിക്ക് പ്രവർത്തകർ ആവേശകരമായ മുദ്രാവാക്യം വിളികളോടെ സ്വീകരണം നൽകി.
കണ്ണൂർ പ്ളാസയിൽ പ്രതിഷേധമാർച്ച് സമാപിച്ചു .
തുടന്ന് നൂറോളം പേരടങ്ങുന്ന പ്രവർത്തകർ പ്രതിഷേധധർണ നടത്തി.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യ ധർണാ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രജനി ട അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ ശ്യാമള ടീച്ചർസ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി സരള പ്രസംഗിച്ചു. പ്ലാസ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് കെ പി വി പ്രീത, സുലേഖ, ശോഭ,പ്രകാശിനി തുടങ്ങിയവർ നേതൃത്വം നൽകി.






