ചെമ്പേരിയിൽ നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ചു

Screenshot
ചെമ്പേരി: കണ്ണൂർ ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിന് സമീപം ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ശ്രേയസ് ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ വീട്ടു മതിലിലിടിച്ച് നിൽക്കുകയായിരുന്നു. ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റിനു സമീപമുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. കണ്ണൂർ – ശ്രീകണ്ഠാപുരം – ചെമ്പേരി – ഏറ്റുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബസിലുണ്ടായിരുന്ന മൂന്നു പേർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ദിവസവും ഈ റൂട്ടിൽ യാത്ര ചെയ്യാറുണ്ടെങ്കിലും, ഇന്ന് സ്‌കൂൾ അവധിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.







