യുവാവിനെ നഞ്ചക്ക് കൊണ്ട് തലക്കടിച്ച് വധിക്കാൻ ശ്രമം

Screenshot
പഴയങ്ങാടി:ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി നഞ്ചക്ക് കൊണ്ട് തലക്കടിച്ചു അപായപ്പെടുത്താൻ ശ്രമിക്കുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ വധശ്രമത്തിനു പോലീസ്കേസെടുത്തു. മാട്ടൂൽ സൗത്തിലെ എടച്ചേരിയൻഹൗസിൽ ജോൺ സജോഷിൻ്റെ (40) പരാതിയിലാണ് മാട്ടൂൽ സൗത്തിലെ അരിങ്ങാലയൻ ഹൗസിൽ സെൽബിൻ നോയലിനെതിരെ വധശ്രമത്തിനു പഴയങ്ങാടി പോലീസ് കേസെടുത്തത്. ഈ മാസം 4 ന് രാത്രി 8 മണിക്ക് പരാതിക്കാരൻ സുഹൃത്തിനെ ബൈക്കിൽ കൊണ്ടു വിട്ട് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ മാട്ടൂൽ നോർത്ത് സ്ട്രീറ്റ് നമ്പർ28ലായിരുന്നു സംഭവം. പ്രതിയുടെ അച്ഛനുമായി മാങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനുമായുണ്ടായ വാക്തർക്കത്തെ തുടർന്നാണ് സംഭവം. നഞ്ചക്ക് കൊണ്ട് പ്രതിതലക്കടിച്ച് പരിക്കേൽപ്പിക്കുകയും വീണ്ടും തലയ്ക്കു നേരെ വീശിയപ്പോൾ ഒഴിഞ്ഞു മാറിയില്ലെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു പരാതിക്കാരൻ്റെ വാഹനവും പ്രതി തകർത്തു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







