യുവാവിനെ ആക്രമിച്ച 15 പേർക്കെതിരെ കേസ്

Screenshot
മയ്യിൽ: പോലീസിൽ പരാതി കൊടുത്ത വിരോധത്തിൽ യുവാവിനെ ആക്രമിച്ച 15 പേർക്കെതിരെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. ചെക്കിക്കുളം ചെറുവത്തല മൊട്ടയിലെ നസീമ മൻസിലിൽ ടി.നജീബിൻ്റെ (36) പരാതിയിലാണ് കമറുദ്ദീൻ, അബു, റിഹാദ്, സി.കെ. അഫ്നാൻ,സിറാജ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 10 പേർക്കുമെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. ഈ മാസം 3 ന് 8.15 മണിക്ക് മാണിയൂർചെറുവത്തല മൊട്ടയിൽ വെച്ചാണ് പോലീസിൽ പരാതി കൊടുത്ത വിരോധത്തിൽ ഒന്നാം പ്രതി അടിച്ചു കൊല്ലെടാ എന്നും പറഞ്ഞ് പരാതിക്കാരനെ തടഞ്ഞുനിർത്തി പ്രതികൾ കൈകൊണ്ടും കാലു കൊണ്ടും അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരൻ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.







