മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്

കണ്ണൂർ: മുഴപ്പിലങ്ങാട് മൊയ്‌തു പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം.
മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് ബസ്സുകളിലുമുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







