മാട്ടൂൽ സ്വദേശി ഷാർജയിൽ കുത്തേറ്റ് മരിച്ചു

ഷാർജ: മാട്ടൂൽ തെക്കുമ്പാട് സ്വദേശിയും പഴയങ്ങാടി നെരുവമ്പ്രത്ത് താമസക്കാരനുമായ ഇസ്മയിൽ പൊന്നൻ (40) ഷാർജയിൽ കുത്തേറ്റ് മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം
സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






