പോലീസ് വാഹനം തകർത്ത്എസ്.ഐയേയും ഡ്രൈവറെയും അപായപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

ചന്തേര : വാഹനങ്ങൾക്കു നേരെഅക്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിൻ്റെ വാഹനം ഇരുമ്പ് വടികൊണ്ട് അടിച്ചു തകർക്കുകയും നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് എസ്.ഐയും ഡ്രൈവറെയും അപായപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് മെഴുക്കുംപാറ സ്വദേശി പി. അൻഷാദിനെ (40) യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ 12.50 മണിക്ക് ദേശീയ പാത ചെറുവത്തൂർ ഫ്ലൈ ഓവറിൻ്റെ വർക്ക് നടക്കുന്ന സ്ഥലത്ത് വെച്ചാണ് പോലീസ് വാഹനവുമായി എത്തിയ എസ്.ഐ.എം. അജ്മൽ (27), പോലീസ് ഡ്രൈവർ എന്നിവരെ പ്രതി ആക്രമിച്ചത്. വാഹനത്തിൻ്റെ ഗ്ലാസ് ഇരുമ്പ് വടികൊണ്ട് തകർക്കുകയും ഡ്രൈവർക്ക് ഇടതു കൈവിരലിന് പരിക്കു പറ്റുകയും ചെയ്തു വധശ്രമത്തിനും ഔദ്ദോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. അക്രമത്തിൽ മറ്റു ചില വാഹനങ്ങളും പ്രതി തകർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതിയെത്തിയിട്ടില്ല







