പോക്സോ കേസിൽ യുവാവ് പിടിയിൽ

Screenshot
ചന്തേര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോക്കേസിൽ പിടിയിൽ. മീൻ പിടുത്തക്കാരനായ തൃശൂർ സ്വദേശി
ഷാജിയെ (34) യെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. രക്ഷിതാക്കൾ പുറത്തുപോയ സമയത്ത് പ്രതി 11 കാരിയായ പെൺകുട്ടിയെ മിഠായി നൽകി പ്രലോഭിച്ച് ക്വാട്ടേർസിലെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയും ഇളയ കുട്ടിയും ഭയന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത് താമസിക്കുന്നവർ ഓടിയെത്തി വാതിൽ കുത്തിത്തുറന്നപ്പോൾ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. അയൽവാസികൾ പിന്നാലെ ഓടി ഇയാളെ പിടികൂടുകയും ചന്തേര പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.







