ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ നാല് മലയാളികള്‍ മക്കയില്‍ മരിച്ചു

Screenshot
മക്ക: ഹജ്ജ് തീര്‍ഥാടനത്തിനായി പുണ്യഭൂമിയായ മക്കയിലെത്തിയ നാല് മലയാളികള്‍ മരിച്ചു. മലപ്പുറം കോഴിച്ചെന പെരുമണ്ണ പുതിയോടത്ത് മൊയ്തുട്ടി, എറണാകുളം എടവനക്കാട് സ്വദേശിനി സുലൈഖ, കാസര്‍കോട് സ്വദേശിനി കുഞ്ഞലിമ്മ, പാലക്കാട് സ്വദേശിനി പാത്തുമ്മ എന്നിവരാണ് മരിച്ചത്.
മരിച്ചവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ മക്കയിലെ ഹറം പള്ളിയിൽ മയ്യത്ത് നമസ്‌കാരത്തിന് ശേഷം ഖബറടക്കി. മലപ്പുറം സ്വദേശി മൊയ്തുട്ടിയുടെ മയ്യത്ത് ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നിയമനടപടികൾ പുരോഗമിച്ചുവരികയാണ്.







