LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 31, 2026

പാപ്പിനിശ്ശേരി ഓവർബ്രിഡ്ജ് തുറക്കാൻ വൈകുന്നു; സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി

0
Screenshot

Screenshot

Spread the love

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഓവർബ്രിഡ്ജ് തുറന്നുകൊടുക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് പാപ്പിനിശ്ശേരിയിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തി പ്രതിഷേധിച്ചു. തിങ്കളാഴ്ച നടന്ന പണിമുടക്കിൽ കണ്ണൂർ-പഴയങ്ങാടി റൂട്ടിലോടുന്ന നാൽപ്പതിലധികം ബസുകൾ പൂർണ്ണമായി പങ്കെടുത്തതായി തൊഴിലാളി നേതാക്കൾ അറിയിച്ചു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഴയങ്ങാടിയിൽ നിന്നും മാട്ടൂലിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും സർവീസ് നടത്തിയില്ല.

ഓവർബ്രിഡ്ജ് അടച്ചിട്ടതോടെ വാഹനങ്ങൾ ഇരിണാവ് ഗേറ്റ് വഴിയാണ് കടന്നുപോകുന്നത്. വലിയ ലോറികളടക്കമുള്ള വാഹനങ്ങൾ ഈ വഴി തിരിച്ചുവിടുന്നതും, ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നതും കാരണം സമയബന്ധിതമായി സർവീസ് നടത്താൻ കഴിയാത്തത് കഴിഞ്ഞ രണ്ടു മാസമായി ബസുകളെ സാരമായി ബാധിച്ചിരുന്നു.

വരുമാനം കുറഞ്ഞതോടെ തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ബസ് തൊഴിലാളികളുടെ ജീവിതമാർഗ്ഗം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. എസ്.ഡി.ടി.യു (SDTU) സംഘടനയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് സംഘടിപ്പിച്ചത്.

അതേസമയം ഗുരുതരമായ അപാകതകൾ കണ്ടെത്തിയ പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജ് പ്രവൃത്തികൾ പൂർത്തീകരിച്ച് ഏപ്രിൽ അഞ്ചിന് മുമ്പേ തുറക്കാൻ സാധിക്കുമെന്ന് അധികൃതർ സൂചന നല്കി. 

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!