യു.ഡി.എഫ് പ്രചാരണത്തിന് ആവേശമേകാൻ പി.കെ. കുഞ്ഞാലിക്കുട്ടി നാളെ കണ്ണൂരിൽ

Screenshot
കണ്ണൂർ ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നാളെ (ബുധനാഴ്ച) ജില്ലയിലെത്തും.
ഉച്ചകഴിഞ്ഞ് 3 മണിക്ക് കമ്പിൽ, 3.30-ന് കക്കാട്, 4 മണിക്ക് വാരം, വൈകുന്നേരം 5 മണിക്ക് കല്ലിക്കണ്ടി എന്നിവിടങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം സംസാരിക്കും.







