LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 30, 2026

അഡ്വ. സി. വി. രാമകൃഷ്ണൻ അനുസ്മരണവും ഓർമ്മപ്പുസ്തക പ്രകാശവും ഏപ്രിൽ 4 ന്

0
Screenshot

Screenshot

Spread the love

പയ്യന്നൂർ : പയ്യന്നൂരിൻ്റെ നീതിന്യായ സംവിധാനങ്ങളിൽ പ്രധാനിയായിരുന്ന അഡ്വ. സി.വി. രാമകൃഷ്ണൻ അനുസ്മരണവും ഓർമ്മപ്പുസ്തക പ്രകാശനവും ഏപ്രിൽ 4 ന് നടക്കും. ശനിയാഴ്ച വൈകുന്നേരം 4.30 മണിക്ക് പയ്യന്നൂർ ബി.ഇ.എം. എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അഡ്വ. കെ. വിജയകുമാറിൻ്റെ അധ്യക്ഷതയിൽ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉദ്ഘാടനവും പുസ്തക പ്രകാശനവും നടത്തും. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തകം സ്വീകരിക്കും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ്ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് മുഖ്യപ്രഭാഷണംനടത്തും. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജ് സി. സുരേഷ് കുമാർ അനുസ്മരണ ഭാഷണം നടത്തും. അഡ്വ.കെ. ബ്രിജേഷ് കുമാർ, അഡ്വ.എസ്. ഗൗരി അന്തർജനം, അഡ്വക്കേറ്റ് ക്ലാർക്ക് സ് അസോസിയേഷൻ പ്രസിഡണ്ട് വി.വി. മധുസൂദനൻ എന്നിവർ പ്രസംഗിക്കും. ഏ.വി. സന്തോഷ് കുമാർ പുസ്തകാനുഭവം പങ്കുവെയ്ക്കും.യു രാജേഷ് സ്വാഗതവും സി.വി വിനോദ് കുമാർ നന്ദിയും പറയും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!