LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 25, 2026

കലവറ നിറയ്ക്കൽ ഘോഷയാത്രക്കിടെ ബി ജെ പി ക്കാരന് ഭീഷണി നാലു സി പി എം പ്രവർത്തകർ ക്കെതിരെ കേസ്

0
img_9752
Spread the love

കണ്ണപുരം: മഠപ്പുര യിലേക്ക് കലവറനിറക്കൽ ഘോഷയാത്രക്കിടെ രാഷ്ട്രീയ വിരോധം വെച്ച് ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കല്യാശേരി സെൻട്രൽ കോലത്തു വയലിലെ ഏ.വി. രാധാകൃഷ്ണനെ (69) യാണ് ഭീഷണിപ്പെടുത്തിയത്. പരാതിയിൽ കോലത്തു വയലിലെ ടി.വി.രാംജിത്ത്, പി.ഷിജു ,മരച്ചാപ്പയിലെപി.പി. മഹേഷ്,വെല്ലംച്ചിറയിലെ പി. റിഥിൻ എന്നിവർക്കെതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്. 18 ന് ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്കും രാത്രി 8 മണിക്കുമിടയിലാണ് സംഭവം. കരിക്കാട്ട് മo പ്പുരയിൽ നിന്നും കോലത്തുവയൽ മഠപ്പുര യിലേക്ക് നടന്ന കലവറനിറയ്ക്കൽ ഘോഷയാത്രയിൽ പങ്കെടുത്ത പരാതിക്കാരനെ ഘോഷയാത്ര വിശ്രമിക്കാൻ നിന്ന സമയം കല്യാശേരി സൊസൈറ്റി റോഡിൽ വെച്ച് പ്രതികൾ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!