LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 25, 2026

എക്സൈസ്റെയ്ഡ്:23കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിൽ

0
Screenshot

Screenshot

Spread the love

കൂത്തുപറമ്പ് : വീടു കേന്ദ്രീകരിച്ച് മദ്യവിൽപന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 23 കുപ്പി മാഹിമദ്യവുമായി പ്രതി പിടിയിൽ. തൂവക്കുന്ന് സ്വദേശി വിനോദിനെയാണ്
എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. സുനിലിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അറസ്റ്റു ചെയ്തത് .
തൂവക്കുന്ന്, കുന്നോത്തുപറമ്പ് ഭാഗങ്ങളിൽ മാഹി മദ്യ വില്പന വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് വിനോദിൻ്റെവീട്ടിൽ നടത്തിയ പരിശോധനയിലാണ് 23 കുപ്പി മാഹി മദ്യം പിടികൂടിയത്. വീട്ടിൽ മാഹി മദ്യം കൊണ്ടുവന്ന് സംഭരിച്ച് ആവശ്യക്കാർക്ക് വീട്ടിൽ വെച്ച് തന്നെ വിൽപന നടത്തുകയാണ് പ്രതി ചെയ്തു വന്നിരുന്നത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഷിംന പി, പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി സി പി, അനീഷ് കുമാർ പൂവൻ, ഗ്രേഡ്പ്രിവൻ്റീവ് ഓഫീസർ മാരായ സതീഷ് വിലങ്ങോട്ട് ഞാലിൽ, ഷാജി സി പി , വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിൻസി ടി കെ, സിവിൽ എക്സൈസ് ഓഫീസർ ജിജീഷ് സി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!