അഴീക്കോട്, കൂത്തുപറമ്പ് യു.ഡി.എഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയും, കൂത്തുപറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ജയന്തി രാജനും ഇന്ന് (തിങ്കളാഴ്ച) നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റിലെത്തി അതാത് വരണാധികാരികൾക്ക് മുമ്പാകെയാണ് ഇരുവരും പത്രിക നൽകുക. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നിന്നും ആരംഭിക്കുന്ന പ്രകടനമായാണ് നേതാക്കളും പ്രവർത്തകരും പത്രിക സമർപ്പിക്കാനായി കലക്ടറേറ്റിലേക്ക് പുറപ്പെടുക. മുതിർന്ന യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഇവർക്കൊപ്പമുണ്ടാകും. പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ ഇരു മണ്ഡലങ്ങളിലും യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമാകും.






