ഭർതൃമാതാവിനെ മർദ്ദിച്ച യുവതിക്കും ബന്ധുക്കൾക്കു മെതിരെകേസ്

പിണറായി: യുവതിയുടെ വഴിവിട്ട ജീവിതത്തെ പ്പറ്റി ചോദ്യം ചെയ്ത വിരോധത്തിൽ ഭർതൃമാതാവിനെ യുവതി മർദ്ദിക്കുകയും യുവതിയുടെ സഹോദരൻ അപമാനിക്കുകയും പിതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ
പിണറായി പോലീസ് കേസെടുത്തു. പിണറായി വാളാങ്കിച്ചാൽ സ്വദേശിനിയായ 56-കാരിയുടെ പരാതിയിലാണ് എരഞ്ഞോളി വാടിക പീടിക സ്വദേശിയായ മകൻ്റെ ഭാര്യ സഹോദരൻ ശ്യാം പ്രീത് , മകൻ്റെ ഭാര്യ
സ്മൃതിവീണ,പിതാവ് ബിജു എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.
2025 ജൂൺ 7-നും 12-നും മരുമകളുടെ വഴിവിട്ട ജീവിതത്തെപ്പറ്റി ചോദ്യം ചെയ്ത വിരോധത്തിൽ വീട്ടിൽ വെച്ച് പരാതിക്കാരിയെ തള്ളിയിടുകയും മർദ്ദിക്കുകയും തുടർന്ന് ജൂൺ 12-ന് വൈകുന്നേരം 6 മണിയോടെ
പ്രതിയുടെ സഹോദരനായ ശ്യാംപ്രീത് പരാതിക്കാരിയെ തടഞ്ഞുനിർത്തി അപമാനിച്ചതായും പിന്നീട്
ജൂലൈ 10-ന് പ്രതികളുടെ പിതാവായ ബിജു, പരാതിക്കാരിയുടെ മകനെയും ഭർത്താവിനെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.







