79.8 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ : പോലീസ് പിടിയിലായലഹരി സംഘത്തിലെ യുവാവിൻ്റെ വീട്ടിൽമയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ടൗൺ പോലീസ് സംഘം നടത്തിയ റെയ്ഡിൽ 75.8 ഗ്രാം എം ഡി എം എ യുമായി യുവാവിനെ അറസ്റ്റു ചെയ്തു. കൊറ്റാളി ശാദുലി പള്ളിയിലെ ബൈത്തുൽ ഹംദ്ദ്ഹൗസിലെ കെ. കെ. മുഹമ്മദ് നാസിൻ്റെ (18) വീട്ടിൽ നിന്നുമാണ് മാരക ലഹരി മരുന്നായ 79.8 ഗ്രാം എംഡിഎംഎ ടൗൺഎസ്.ഐ. ബി. ജിഷ്ണുവും സംഘവും പിടികൂടിയത്. വീട്ടിലെ അയലിൽതൂക്കിയിട്ട ജീൻസ് പാൻ്റിൽ ഹെയർ ക്രീമിൻ്റെ കവറിൽ സൂക്ഷിച്ച നിലയിലാണ് 79.8 ഗ്രാംഎം ഡി എം എ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മയ്യിൽ കണ്ണാടിപ്പറമ്പിൽ വെച്ച് കാറിൽസഞ്ചരിക്കുന്നതിനിടെ എം ഡി എം എയുമായിപോലീസ് പിടികൂടിയ മൂന്നംഗ സംഘത്തിൽ മുഹമ്മദ് നാസും ഉണ്ടായിരുന്നു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ സൂക്ഷിച്ചവൻ എംഡിഎം എ ശേഖരം ടൗൺ പോലീസ് പിടിച്ചെടുത്തത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .






