LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 12, 2026

പെൺകുട്ടിയെ ശല്യം ചെയ്യുന്നത്ചോദ്യം ചെയ്ത മധ്യവയസ്കനെ മർദ്ദിച്ചു

img_9501-1.jpg
Spread the love

കൂത്തുപറമ്പ് :ക്ഷേത്രോത്സവം കാണാനെത്തിയ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്കനെ മർദ്ദിച്ച മൂന്നു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കൈതേരി യിലെ കെ.ശശീന്ദ്രൻ്റെ (61) പരാതിയിലാണ് അതുൽ, രാംജിത്ത്, ഷിനിത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് കണ്ടക്കുന്ന് ആയിത്തറ മമ്പറം മാങ്കുളത്ത്കാവിലേക്ക് പോകുന്ന നടയിൽ വെച്ച് പ്രതികൾ ഉത്സവം കാണാനെത്തിയ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുഖത്തും തലക്കും അടിക്കുകയും ഷർട്ടിൻ്റെ കോളറിൽ കുത്തി പിടിച്ച് അടിക്കുകയും മുഖത്ത് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!