വാക്കത്തി കഴുത്തിനു വെച്ച് രണ്ടര പവൻ്റെ മാല കവർന്ന മകനെതിരെ കേസ്

പെരിങ്ങോം :അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കൊണ്ടുപോയ മകനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. വെള്ളോറ എടോളിയിലെ കല്ലറക്കൽ വട്ടക്കാവുങ്കൽ ഹൗസിലെ ഡെൻസി ജോയി (46)ക്കെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 10.30 മണിക്ക് എടോളിയിലെ വീട്ടിൽ വെച്ചാണ് മകനായ പ്രതി എൽസി ജോയി (69) യുടെ കഴുത്തിൽ കത്തി വെച്ച് മാല കവർന്നത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







