മെഡിക്കൽ കോളേജ്ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും അഡ്വ. മാർട്ടിൻ ജോർജ്

. പരിയാരം:കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷനും, കേരള നഴ്സസ് യൂണിയനും സംയുക്തമായി മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിൽ ജീവനക്കാർ സത്യാഗ്രഹമിരുന്നു. സത്യാഗ്രഹ സമരം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഉറപ്പായും പരിഹാരം ഉണ്ടാകുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മാർട്ടിൻ ജോർജ് പ്രസ്ഥാവിച്ചു. അസോസിയേഷൻ ബ്രാഞ്ച് പ്രസിഡണ്ട് പി ഐ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി ഷാജി സ്വാഗതവും ശ്രീമതി വി. സീന നന്ദിയും പറഞ്ഞു. യോഗത്തിൽ എം.പി ഉണ്ണികൃഷ്ണൻ, രജിത് നാറാത്ത്, അഡ്വ. ബ്രിജേഷ് കുമാർ, കെ. ജയരാജ് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാന്സിസ് കെ.വി മഹേഷ്, അഷറഫ് മമ്പറം , യു.കെ മനോഹരൻ, കെജി എൻ യു ഭാരവാഹികളായ റോബിൽ ബേബി, ഷൈനി കെ.എ എന്നിവർ സംസാരിച്ചു.







