രാമന്തളിയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഓട്ടോ നശിപ്പിച്ചു.

പയ്യന്നൂർ. രാമന്തളിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ ഓട്ടോറിക്ഷക്ക് നേരെ അക്രമം. രാമന്തളി കുന്നരു കാരന്താട് സെൻട്രലിലെ വി.വി. അനൂപിൻ്റെ കെ എൽ 59. എൽ.6637 നമ്പർ ഓട്ടോറിക്ഷയ്ക്ക് നേരെയാണ് രാഷ്ട്രീയ വിരോധം വെച്ച് കത്തികൊണ്ട് കുത്തി കീറി അക്രമം നടത്തിയത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. ഇന്ന് രാവിലെ യാണ് വീട്ടുകാർ സംഭവം കണ്ടത്. തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഓട്ടോയുടെ വുഡും സീറ്റുകളും കുത്തിക്കീറിയ നിലയിലാണ്. പയ്യന്നൂർ പോലീസിൽ പരാതി നൽകി.






