LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 26, 2026

പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ അറസ്‌റ്റിൽ

img_9502.jpg
Spread the love

ഇരിട്ടി : കൗൺസിലിംഗിനായി എത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടിവേഷണൽ സ്പീക്കറെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാട് കുന്നത്ത് വീട്ടിൽ കെ.സി. ഷാജു (59) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാല് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠന – വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട കൗൺസിലിംഗിനായി എത്തിയ 17കാരിയോട് പ്രതി മോശമായ രീതിയിൽ പെരുമാറി എന്നാണ് പരാതി. ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ പ്രിൻസിപ്പൽ കൂടിയാണ് ഷാജു. വിരമിച്ചതിന് ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും കൗൺസിലിംഗും നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!