LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 26, 2026

ടൗണില്‍ ഗതാഗതം തടസ്സപ്പെടുത്തി സംഘര്‍ഷം: യാത്രക്കാര്‍ പ്രതിഷേധിച്ചു

img_9558.jpg
Spread the love


മയ്യില്‍: ഗതാഗതം തടസ്സപ്പെടുത്തി സ്വകാര്യ ബസ് ജീവനക്കാരും പിക്കപ്പ് വാനിലുള്ളവരും സംഘര്‍ഷമുണ്ടാക്കിയതില്‍ പ്രതിഷേധം. മയ്യില്‍ ടൗണില്‍ ചൊവ്വഴ്ച വൈകീട്ട്‌പോലീസ് സ്‌റ്റേഷന് സമീപത്തായുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. പാവന്നൂര്‍മെട്ട- കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന മെഹറിന്‍ ബസ് ജീവനക്കാരും ശ്രീകണ്ടാപുരത്തെ കെ.സി.ട്രേഡിങ്ങ് കമ്പനിയുടെ പിക്കപ്പ് വാനിലുള്ളവരുമാണ് വാഹനം നിര്‍ത്തിവെച്ച് വാക്കേറ്റവും കയ്യാങ്കളിയിലുമേര്‍പ്പെട്ടത്. വാഹനങ്ങള്‍ അരികു നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. ഹാവാഹനങ്ങള്‍ റോഡില്‍ തടസ്സപ്പെടുത്തുന്നവെന്ന പരാതിയെ തുടര്‍ന്ന് മയ്യില്‍ പോലീസെത്തി ഇരുവാഹവനങ്ങളും സ്‌റ്റേഷനിലേക്കെടുത്തു. യാത്രക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കാതെയുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!