26.5 പവൻ കൈക്കലാക്കി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്

കണ്ണൂർ: സ്വർണ്ണാഭരണങ്ങൾ നൽകിയാൽ ഒരു വർഷം കൊണ്ട് ഇരട്ടി സ്വർണ്ണം തിരിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 26.5 പവൻ കൈലാക്കിയെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു. കണ്ണൂർ കാപ്പാട് റോഡ്താഴെ ചൊവ്വയിലെ സാബിറയുടെ പരാതിയിലാണ് മുഴപ്പിലങ്ങാട് ഇ കെഹൗസിൽ എ.പി. അഷറഫ് (45), പിണറായി കമ്പൗണ്ടർ ഷോപ്പിക്ക് സമീപത്തെ ഇ.പ്രകാശൻ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇരട്ടി സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നി ന്നും 2021 എപ്രിൽ 26 നും 2022 ഫെബ്രവരി 21നുമിടയിൽ അഞ്ചു തവണകളായി 26.5 പവൻ കൈക്കലാക്കുകയും 7,90,000 രൂപയ്ക്ക് പണയം വെച്ചും ഒരു ലക്ഷം രൂപക്ക് മാസം 10,000 രൂപ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 ഫെബ്രവരി 21 മുതൽ 20,000 രൂപ ഒന്നാം പ്രതി കൈക്കലാക്കി നാളിതു വരെയായി വാങ്ങിയ സ്വർണ്ണമോ പണമോതിരികേ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







