ഇരിട്ടിയിൽ ബസുകളുടെ മരണപ്പാച്ചിൽ; കെ.എസ്.ആർ.ടി.സി സ്വകാര്യ ബസിലിടിച്ചു, യാത്രക്കാരിക്ക് തലനാരിഴയ്ക്ക് രക്ഷ; നാട്ടുകാർ വാഹനം തടഞ്ഞു

ഇരിട്ടി: മത്സരിച്ചുള്ള ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസ് സ്വകാര്യ ബസ്സിന്റെ പിറകിൽ ഇടിച്ചതിനെത്തുടർന്നു നാട്ടുകാർ ബസ് തടഞ്ഞിട്ടു. ഇരിട്ടി -കീഴ്പ്പള്ളി റോഡിൽ കോളിക്കടവിലാണ് നാട്ടുകാർ ഇടപെട്ടു ബസ് തടഞ്ഞിട്ടത്. മത്സരിച്ച് ഓടിയെത്തിയ ദൽന ബസ് കോളിക്കടവ് ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയിലാണ് പിന്നാലെ എത്തിയ കെ എസ് ആർ ടി സി ബസ് ഇതിനു പിന്നിൽ ഇടിച്ചത്. ദൽന ബസ്സിനെ മറികടന്ന് പോകുന്നതിനിടയിലാണ് സംഭവം. ഇതിനിടയിൽ റോഡരികിൽ നിന്ന സ്ത്രീ കെഎസ്ആർടിസി ബസ് ഇടിക്കാതെ തല നാഴിരക്കാണ് രക്ഷപ്പെട്ടത്. ഇതോടെ രോഷാകുലരായ നാട്ടുകാർ ബസ് തടഞ്ഞിടുകയായിരുന്നു. വിവരമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി ഇരു ബസ്സുകളും കസ്റ്റഡിയിലെടുത്തു.







