LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 22, 2026

ലക്ഷങ്ങളുടെ നാശനഷ്ടം; പയ്യന്നൂർ നഗരസഭയുടെ ജൈവഗ്രാമത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

img_9343.jpg
Spread the love

പയ്യന്നൂർ: പയ്യന്നൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായ കോറോം മുത്തത്തിയിലെ ജൈവഗ്രാമത്തിൽ സാമൂഹ്യ വിരുദ്ധരുടെ വ്യാപക അക്രമം. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവിടെയുണ്ടായിരിക്കുന്നത്.

കെട്ടിടത്തിൻ്റെ ജനൽ ഗ്ലാസുകൾ അക്രമികൾ പൂർണ്ണമായും അടിച്ചു തകർത്തു. ഇതിന് പുറമെ വാട്ടർ ടാങ്കും പി.വി.സി പൈപ്പുകളും വെള്ളം എത്തിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകളും മുറിച്ചു നശിപ്പിച്ച നിലയിലാണ്. ഇന്ന് (ഞായറാഴ്ച) രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നഗരസഭാ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

മദ്യപാനികളുടെ താവളം:

കെട്ടിടത്തിന് മതിയായ സുരക്ഷാ സംവിധാനമോ നിരീക്ഷണ ക്യാമറയോ ഇല്ലാത്തതും, ആളൊഴിഞ്ഞ പ്രദേശമായതിനാലും ഇവിടെ സാമൂഹ്യ വിരുദ്ധർ താവളമാക്കിയിരിക്കുകയാണെന്നാണ് ആരോപണം. കെട്ടിടത്തിന് സമീപത്ത് നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, വൈസ് ചെയർപേഴ്സൺ പി. ശ്യാമള, നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. രാമകൃഷ്ണൻ, കൃഷി ഓഫീസർ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ റീന എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് പയ്യന്നൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!