LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 22, 2026

കേരള സർക്കാറിൻ്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത്പകരണം : കെ.ജി.ഒ.എ.

af7e063f-9dbd-4972-95bb-6462e266ffe0.jpg
Spread the love

പയ്യന്നൂർ:ജനപക്ഷ ബദലിന് ശക്തി പകരുക,
കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നടപടികൾക്കിടയിലും കേരള ബദൽ സൃഷ്ടിക്കുന്നതിന് സാധാരണക്കാരന്റെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് നവകേരള നിർമ്മിതിക്കായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന കേരള സർക്കാറിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരണമെന്ന് കേരള ഗസറ്റഡ് ഓ ഫീസേഴ്സ് അസോസിയേഷൻ പയ്യന്നൂർ ഏരിയ20-ാം വാർഷിക സമ്മേളനം ജീവനക്കാരോട് അഭ്യർത്ഥിച്ചു.
മെഡിക്കൽ കോളേജ് ആഗിരണ പ്രക്രിയയിലെ പ്രശ്നങ്ങൾക്ക്പരിഹാരം കാണുക , മെഡി.കോളേജ് കേന്ദ്രമാക്കി സബ്ബ് ട്രഷറി ഓഫീസ് ആരംഭിക്കണമെന്നും സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പയ്യന്നൂർ എൻ. ജി. ഒ യൂണിയൻ ഹാളിൽ വെച്ച് നടന്ന സമ്മേളനം
കെ.ജി.ഒ.എ സംസ്ഥാനകമ്മറ്റി അംഗംകെ.വി.ലേഖ സംഘടനാ പ്രമേയം അവതരിപ്പിച്ച് കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഡോ: ഷഹിൻ മുഹമ്മദ്ടി.കെ. അദ്ധ്യക്ഷനായി. മെഹബൂബ് കെ.പി രക്തസാക്ഷി പ്രമേയവും,അനിൽ കുമാർ എം.ടി. അനുശോചന പ്രമേയവും അവതരിപ്പിച്ചു ഏരിയ സെക്രട്ടറി കെ.മോഹനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാജൻ സി.ജെ. വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.വി.ഷിജിത്ത് ജില്ലാ ജോ.സെക്രട്ടറി സി.എം.സുനിൽകുമാർ , ജില്ലാ വൈസ് പ്രസിഡണ്ട് ജലജ പി , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സോമനാഥൻ ടി.പി, രാമകൃഷ്ണൻ മാവില രജിത്ത് ആർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഭാരവാഹികളായി
സെക്രട്ടറി: കെ.മോഹനൻ,
ജോ: സെക്രട്ടറിമാർ അനിൽകുമാർഎം.ടി., മെഹബൂബ്. കെ.പി,
പ്രസിഡണ്ട്: ഡോ. ഷഹിൻ മുഹമ്മദ് ടി.കെ,
വൈസ് പ്രസിഡണ്ട് മാർഡോ: ജാൻജിത്ത്,
കെ.രമ്യ .
ട്രഷറർ: പി.വി ലതിക . എന്നിവരെ തിരഞ്ഞെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!