റോഡ് ഉപരോധം ആറു യുവമോർച്ചക്കാർക്കെതിരെ കേസ്

കണ്ണൂർ : പിൻവാതിൽ നിയമനം നിർത്തലാക്കുക, താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുക പി.എസ്.സി. ലിസ്റ്റിൽ ഉള്ളവരെ നിയമിക്കുക ലിസ്റ്റ് കാലാവധി തീരും മുമ്പേ നിയമനം നടത്തുക എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പി.എസ്.സി. ഓഫീസിലേക്കുള്ള വഴി ഉപരോധിച്ച് മാർഗ്ഗതടസ്സം സൃഷ്ടിച്ച ആറു യുവമോർച്ച പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പയ്യന്നൂർകണ്ടോത്ത് പങ്ങടത്തെ എം.വി.യോഗിത്ത്, വളപട്ടണത്തെ കെ.വി. അർജ്ജുൻ, ചിറക്കൽ കടലായിയിലെ ഹേമന്ത് മാവിലക്കണ്ടി,അരവഞ്ചാലിലെ കെ.ബി. അഭിജിത്ത്, പെരിങ്ങോം കുപ്പോളിലെ ടി.വി. സ്വരാജ്, ചിറക്കലിലെ പട്ടേരി റോഡിലെ ടി.വി. അഭിജിത്ത് എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.






