LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 21, 2026

പയ്യാവൂർ നെയ്യമൃത് സമർപ്പണം: മഠത്തുംപടി സംഘം പുറപ്പെട്ടു

8d8024be-086f-46f5-b225-f5f84d6f998f.jpg
Spread the love

പയ്യന്നൂർ : കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ അറുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ മുന്നോടിയായുള്ള പയ്യാവൂർ നെയ്യമൃത് സമർപ്പണത്തിനായി മഠത്തുംപടി നെയ്യമൃത് സംഘം യാത്ര തിരിച്ചു. വാദ്യഘോഷത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിൽവാൾ എഴുന്നെള്ളത്തും കുഴിയടുപ്പിൽ കനലാട്ടവും നടന്നു.
വർഷങ്ങൾക്ക് ശേഷം നടക്കുന്ന അതിവിശിഷ്ടമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

മകരം 25 ന് വ്രതം തുടങ്ങിയ സംഘാംഗങ്ങൾ കുംഭ സംക്രമ ദിവസം കലശം കുളിച്ച് മ oത്തിൽ കയറി. കുംഭം 8 ന് കലശം കുളിച്ച് നെയ്യ് നിറച്ച് ക്ഷേത്രത്തിൽ നെയ്യാട്ട് നടത്തി. നാലു പേരടങ്ങുന്ന സംഘം പയ്യാവൂരിലേക്ക് യാത്ര തിരിച്ചു. എള്ളരഞ്ഞിയിൽ താമസിച്ച സംഘം ഇന്നു രാവിലെ പയ്യാവൂരിലെത്തി നെയ്യ് ഒപ്പിക്കും. തിങ്കളാഴ്ചയാണ് പയ്യാവൂരിൽ നെയ്യാട്ടം. ഉച്ചയ്ക്ക് കുഴിയടുപ്പിൽ കനലാട്ടം , അടീലൂണ് എന്നിവയ്ക്ക് ശേഷം സംഘം വെകീട്ടോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!