അപകടം: നിർത്താതെ പോയ കാർ ഡ്രൈവർക്കെതിരെ കേസ്

പയ്യന്നൂർ: സ്കൂട്ടർ യാത്രികരായ സ്ത്രീകൾക്ക് അപകടം വരുത്തിയ ശേഷം നിർത്താതെ പോയ കാർ ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പെരിങ്ങോത്തെ കെ പി സൗമ്യ (35) യുടെ പരാതിയിലാണ് ചുകന്ന സ്വിഫ്റ്റ് കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്. 19ന് വ്യാഴാഴ്ച രാത്രി 9.26 മണിക്ക് പയ്യന്നൂർ എൽ ഐ സി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പയ്യന്നൂർ സ്വദേശിനിയായ സുജല ഓടിച്ചകെ എൽ 60.ടി. 0856 സ്‌കൂട്ടറിൽ കാർ ഇടിച്ച് പിൻ സീറ്റ് യാത്രക്കാരിയായിരുന്ന പരാതിക്കാരിക്ക് നിസാര പരിക്കും സ്കൂട്ടർഓടിച്ച സുജലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. അപകടം വരുത്തിയ കാർ സംഭവ സ്ഥലത്ത് നിർത്താതെ ഓടിച്ചു പോകുകയും ചെയ്തു. പരാതിയിൽ കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.






