ട്രെയിനിലെ ശുചിമുറിയിൽ അജ്ഞാതൻ മരിച്ചനിലയിൽ

പയ്യന്നൂർ: ഓടി കൊണ്ടിരിക്കുകയായിരുന്നട്രെയിനിലെ പൂട്ടിയ ശുചിമുറിയിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈയിൽ നിന്നും മംഗ്ലൂരിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലിൽ ഇന്ന് രാവിലെ 10 മണിയോടെ പയ്യന്നൂരിലാണ് സംഭവം. ട്രെയിനിലെയാത്രക്കാരൻ ശുചിമുറിയുടെ അടച്ചിട്ടഡോർ തുറക്കാത്തതിനെ തുടർന്ന്മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. റെയിൽവെ അധികൃതർ പയ്യന്നൂർ ഫയർഫോഴ്സിൻ്റെ സഹായവും തേടി. ശുചിമുറിയുടെഡോർ പൊളിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. തുടർന്ന് മൃതദേഹം 108 ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലെത്തിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ട ആൾക്ക് ഏകദേശം 55 നും60 നുമിടയിൽ പ്രായം തോന്നിക്കും. കഴിഞ്ഞ രാത്രിയിൽ തന്നെ ഇയാൾ ശുചിമുറിയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം തുടങ്ങി.







