LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

മികച്ച ജാഗ്രതാ സമിതി: സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി മട്ടന്നൂർ നഗരസഭ; മാതൃകയായി ഇടപെടലുകൾ

img_9143.jpg
Spread the love

മട്ടന്നൂർ: സംസ്ഥാന വനിതാ കമ്മീഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള സംസ്ഥാന പുരസ്കാരം മട്ടന്നൂർ നഗരസഭ ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി പ്രൊഫ. ആർ. ബിന്ദുവിൽ നിന്ന് മട്ടന്നൂർ നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത് പുരസ്കാരം ഏറ്റുവാങ്ങി.

ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ ഒ. പ്രീത, സ്ഥിരം സമിതി അധ്യക്ഷ പി. പ്രസീന, കൗൺസിലർ കെ. ശ്രീലത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ തോമസ്, വുമൺ ഫെസിലിറ്റേറ്റർ പി. രജനി എന്നിവരും പങ്കെടുത്തു.

മാതൃകയായി മട്ടന്നൂരിന്റെ ഇടപെടലുകൾ:

കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളെ തുടർന്ന് അകന്നുനിൽക്കുന്ന ദമ്പതിമാരെ യോജിപ്പിക്കൽ, വിദ്യാലയങ്ങളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിലെ പരാതികളിൽ പരിഹാരം കാണൽ, പീഡന പരാതികൾക്ക് നിയമസഹായം ഉറപ്പാക്കൽ തുടങ്ങി മാതൃകാപരമായ പ്രവർത്തനങ്ങളാണ് മട്ടന്നൂരിലെ ജാഗ്രതാ സമിതി ചെയ്തുവരുന്നത്. ഇതിനുപുറമെ നഗരസഭയിലെ 35 വാർഡുകളിലും വാർഡ്‌തല ജാഗ്രതാ സമിതികളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം 21 പരാതികളാണ് സമിതിക്ക് മുന്നിലെത്തുകയും കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്തത്.

നഗരസഭാധ്യക്ഷൻ ചെയർമാനായ സമിതിയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, കുടുംബശ്രീ ചെയർപേഴ്‌സൺ, വനിതാ സാമൂഹിക പ്രവർത്തകർ എന്നിവരാണ് അംഗങ്ങളായുള്ളത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!