ജോലി കഴിഞ്ഞ് മടങ്ങവെ കടന്നൽക്കുത്തേറ്റ് വീട്ടമ്മ മരിച്ചു

കൂത്തുപറമ്പ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കടന്നൽക്കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് സൗത്ത് നരവൂർ തൈക്കണ്ടി മടപ്പുരയ്ക്ക് സമീപം മൂന്നാംപിലാകൂലിൽ വനജ (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരുന്ന വഴി വനജയ്ക്ക് കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ ഇവർ കുഴഞ്ഞുവീണു. ഉടൻ തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: പരേതനായ ഭാസ്കരൻ.
മക്കൾ: ബൈജു, പരേതനായ അജേഷ്.
മരുമകൾ: മിനി.
സഹോദരങ്ങൾ: ഭാസ്കരൻ, ചന്ദ്രൻ, പരേതരായ ബാലൻ, മാധവൻ, ഗംഗൻ, രോഹിണി.
.







