സ്കൂട്ടറിൽ കടത്തിയ 15 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

കൂത്തുപറമ്പ് : വില്പനക്കായി സ്കൂട്ടറിൽ കടത്തി കൊണ്ടു പോകുകയായിരുന്ന 15 കുപ്പി മാഹിമദ്യ (പുതുച്ചേരി)വുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടി.നീർവേലി സ്വദേശി പി.വി. രാജനെയാണ്
കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി എ . ബഷീറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കൂത്തുപറമ്പ്- പൂക്കോട് വെച്ച് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി കൊണ്ടുവന്ന 15 കുപ്പി (7.5 ലിറ്റർ ) മാഹി മദ്യവുമായി പ്രതി പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ.58 .എ. ജെ.7985 നമ്പർ ഇലക്ട്രിക്ക് സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) അശോകൻ കല്ലോറാൻ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ ശ്രീധരൻ. സി. പി,പ്രജീഷ് കോട്ടായി,റോഷിത്ത്. പി,
ഹരികൃഷ്ണൻ. കെ. സി,പ്രനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ. എം, സജേഷ്, സി. കെ, വിഷ്ണു. എൻ. സി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലിജിന. എൻ,ബീന.എം,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.







