LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

കണ്ണൂർ വാരിയേഴ്സ് ഷോപ്രിക്സ് കപ്പ്; തളിപ്പറമ്പ് സി.എച്ച് മെമ്മോറിയൽ സ്കൂൾ ചാമ്പ്യന്മാർ; ഫൈനലിൽ കൗസർ സ്കൂളിനെ തോൽപ്പിച്ചു

img_9094.jpg
Spread the love

കണ്ണൂർ: സൂപ്പർ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ നേതൃത്വത്തിൽ നടന്ന ഷോപ്രിക്സ് കപ്പ് ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ തളിപ്പറമ്പ് സി.എച്ച് മെമ്മോറിയൽ സ്‌കൂൾ കിരീടം ചൂടി.

ആവേശകരമായ ഫൈനൽ മത്സരത്തിൽ കക്കാട് കൗസർ ഇംഗ്ലീഷ് സ്‌കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സി.എച്ച് മെമ്മോറിയൽ പരാജയപ്പെടുത്തിയത്.

മികച്ച താരങ്ങൾ:

• ടോപ് സ്‌കോറർ: 8 ഗോളുകൾ നേടിയ സി.എച്ച് മെമ്മോറിയൽ സ്‌കൂളിലെ മുഹമ്മദ് ആദിൽ.

• മികച്ച താരം: കൗസർ സ്‌കൂളിലെ മിസിൻ ഷുഹൈബ്.

സമാപന ചടങ്ങിൽ കേരള സന്തോഷ് ട്രോഫി മുഖ്യ പരിശീലകൻ ഷഫീഖ് ഹസ്സൻ മഠത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള ഫുട്‌ബോൾ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം എ.കെ. ഷരീഫ് അധ്യക്ഷത വഹിച്ചു.

വിഷ്ണു, സലീം, ജുവൽ ജോസ്, പ്രിൻസ് പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!