LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

പാണപ്പുഴ ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

caeb2956-8089-405f-a9c0-ece8a621043f.jpg
Spread the love

പാണപ്പുഴ ഗവ.എൽപി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഹെടെക് കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് അനുമോദനവും വിവിധ കലാപരിപാടികളും അരങ്ങേറി. മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കോടി രൂപ ചിലവിൽ പാണപ്പുഴ ഗവ എൽ പി സ്കൂളിന് ഹെടെക് കെട്ടിടം നിർമ്മിച്ചത്. പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ആറ് മുറികളുണ്ട്. 

പി ഡബ്ള്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയർ ബിൽഡിംഗ് ഡിവിഷൻ (തലശ്ശേരി ) സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി രവീന്ദ്രൻ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി മോഹനൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം നിഷ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം എം പ്രീത, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ടി വി വിജയൻ, മാടായി എഇഒ കെ കെ പി സംഗീത, മാടായി ബിആർസി ബിപിസി കെ രഞ്ജിത്ത്, കടന്നപ്പള്ളി പാണപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പദ്മനാഭൻ, ടി സുലജ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി പ്രകാശൻ, വി പി ഗോവിന്ദൻ, കെ കെ ആലിക്കുഞ്ഞി ഹാജി, ടി രാജൻ , പിടി എ പ്രസിഡന്റ് സി പി പ്രശാന്ത്, മദർ പിടിഎ പ്രസിഡന്റ് സരിത ബിജു, കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ, പാണപ്പുഴ ജിഎൽപി സ്കൂൾ ഹെഡ് മാസ്റ്റർ പി ആർ പ്രഭാകരൻ എന്നിവർ സംസാരിച്ചു. 

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!