അന്തരിച്ചു:

തളിപ്പറമ്പ് : കരിമ്പം കുണ്ടത്തിൽ കാവിനു സമീപത്തെ കരിക്കൻ ചന്ദ്രൻ (56) നിര്യാതനായി. കരിമ്പം ഫാമിൽ നിന്നും വിരമിച്ച തൊഴിലാളിയാണ്. ഭാര്യ: രജിത. മക്കൾ: മണികണ്ഠൻ (ജിത്തു), മിനി (വിദ്യാർത്ഥിനി). സഹോദരങ്ങൾ യശോദ, പരേതരായ കരുണാകരൻ, കാർത്ത്യായനി.  സംസ്കാരം നാളെ (15-11-2017) രാവിലെ 10 ന് കരിമ്പം സമുദായ ശ്മശാനത്തിൽ

Advertisements

മോബൈല്‍ ഷോപ്പ് ഉടമക്കു പിന്നാലെ ജീവനക്കാരിയെയും കാണ്മാനില്ലവടകര: ഓര്‍ക്കാട്ടേരിയില്‍ മൊബൈല്‍ ഔട്ട്‌ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന യുവതിയെ കാണ്മാനില്ലെന്നു പരാതി. 32 കാരിയും ഒരു കുട്ടിയുടെ അമ്മയുമായ ഒഞ്ചിയത്തെ പ്രവീണയെയാണ് കാണാതായത്. ഈ മൊബൈല്‍ കടയുടെ ഉടമ അംജാദിനെ രണ്ടു മാസം മുമ്പ് കാണാതായിരുന്നു. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ജോലിക്കാരിയായ പ്രവീണയെയും കാണാതായിരിക്കുന്നത്. ഇന്നലെ വൈകീട്ട് സ്ഥാപനം പൂട്ടിയ ശേഷം പ്രവീണ എങ്ങോട്ടുപോയെന്നു വ്യക്തമല്ല. ഇവരുടെ സ്വന്തം വീട് ചൊക്ലിയിലാണ്. പരാതിയെ തുടര്‍ന്ന് എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്ന് എടച്ചേരി പോലീസ് അഭ്യര്‍ഥിച്ചു. ഫോണ്‍: 0496 2547022

60 വർഷങ്ങൾക്ക് ശേഷം ഇറ്റലി ഇല്ലാത്തൊരു വേൾഡ്കപ്പ് :ബഫണ്‍ കണ്ണീരോടെ വിടവാങ്ങി

2018ലെ റഷ്യന് ലോകകപ്പിന് ഇറ്റലിയുണ്ടാകില്ല. സ്വീഡനെതിരായ നിർണായക  രണ്ടാം പാദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്ആദ്യ പാദ മത്സരത്തിൽ  സ്വീഡന് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. 60 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഇറ്റലിയില്ലാത്ത ലോകകപ്പെത്തുന്നത്. സ്വന്തം കാണികൾക്ക് മുന്നില് ലോകകപ്പ് സ്വപ്നവുമായി പന്തു തട്ടിയ അസൂറികള്ക്ക് സ്വീഡനെതിരെ ഒരു ഗോൾ  പോലും നേടാനായില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തു കൈവശം വെച്ച ഇറ്റലിക്ക് സ്വീഡന് തീർത്ത  ശക്തമായ പ്രതിരോധം തകർക്കാനായില്ല . മത്സരത്തില് റഫറിക്ക് 9 തവണ മഞ്ഞക്കാര്ഡ് പുറത്തെടുക്കേണ്ടി വന്നു.

ഇറ്റലി പുറത്തായതോടെ ജിയാന്ലൂജി ബഫണ് ഉള്പ്പെടെയുള്ള താരങ്ങളുടെ രാജ്യാന്തര കരിയറിനും അവസാനമായി. നാല് തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയുടെ സാന്നിധ്യം ഇല്ലാത്ത മൂന്നാമത്തെ ലോകകപ്പാണ് നടക്കാന് പോകുന്നത്. 1930ല് യൂറഗ്വായിലും 1958ല് സ്വീഡിനിലും മാത്രമാണ് ലോകകപ്പില് ഇറ്റലിയുടെ സാന്നിധ്യം ഇല്ലാതായത്.
ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതില് ഇറ്റാലിയന് ഫുട്ബോള് ആരാധകരോട് ബഫണടക്കമുള്ളവര് ക്ഷമ ചോദിച്ചു. യുവനന്റ് ടീമിലെ ബഫണിന്റെ സഹതാരങ്ങളായ ആന്ദ്രെ ബര്സാഗിലി, റോമ മിഡ്ഫീല്ഡര് ഡാനിയേല് ഡി റോസ്സി എന്നിവരും ഇറ്റാലിയന് ജഴ്സിയിലെ കരിയര് അവസാനിച്ചു. ജിയോര്ജിയോ ചെല്ലീനിയും വിരമിക്കുമെന്നാണ് റിപ്പോര്ട്ടുകള്. 20 വര്ഷത്തെ കരിയറില് തന്റെ രാജ്യത്തിനായി 175 തവണയാണ് ബഫണ് ഗോള് വല കാത്തത്. 2006ല് സിനദിന് സിദാന്റെ ഫ്രാന്സിനെ വീഴ്ത്തി ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില് നിര്ണായക പങ്കുവഹിച്ച താരമാണ് ബഫണ്.
പുറത്താകലിന് പിന്നാലെ ഇറ്റലിയുടെ പരിശീലകന് ജിയാപീറോ വെന്ചുറ ദേശീയ ടെലിവിഷനുമായി സംസാരിക്കാന് തയ്യാറിയില്ല. എന്നാല് അദ്ദേഹം വാര്ത്താ സമ്മേളനത്തിനെത്തിയിരുന്നു. 2020 വരെ അദ്ദേഹത്തിന് കരാറുണ്ട്. വിരമിക്കാന് തീരുമാനിച്ചിട്ടില്ലെന്നും ഫെഡറേഷനുമായി ആലോചിച്ച് ഭാവി കാര്യങ്ങള് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് കനത്ത തിരിച്ചടി

വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് കനത്ത തിരിച്ചടി. പാക് സൂപ്പര്‍ ലീഗില്‍ നടന്ന താരലേലത്തില്‍ ഒരു ടീം പോലും ക്രിസ് ഗെയ്‌ലിനെ സ്വന്തമാക്കാന്‍ തയ്യാറായില്ല. ടി20യില്‍ 10000 റണ്‍സ് തികച്ച ചരിത്രമെഴുതിയതിന് പിന്നാലെയാണ് ഗെയ്‌ലിനെ തേടി വന്‍ തിരിച്ചടിയെത്തുന്നത്.
പാക് സൂപ്പര്‍ ലീഗിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തേയും മോശം പ്രകടനമാണ് ക്രിസ് ഗെയ്‌ലിന് തിരിച്ചടിയായത്. ആദ്യ സീസണില്‍ ലാഹോര്‍ ക്വലന്തറിന് വേണ്ടി 20.60 ശരാശരിയില്‍ വെറും 103 റണ്‍സാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കറാച്ചി കിംഗസിന്റെ താരമായിരുന്ന ഗെയ്ല്‍ 17.77 ശരാശരിയില്‍ ആകെ 160 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്.
ഗെയ്‌ലിന്റെ മോശം ഫോമാണ് താരത്തെ ടീമിലെടുക്കുന്നതില്‍ നിന്ന് ഫ്രാഞ്ചസികളെ അകറ്റിയതന്നെ ഒരു ഫ്രഞ്ചസി ഉടമയെ ഉദ്ദരിച്ച് വിസ്ഡന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യു.
ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഗെയ്ല്‍ പുറത്താകല്‍ ഭീഷണിയിലാണ്. നിലവില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് ക്രിസ് ഗെയ്ല്‍. നേരത്തെ ബിഗ് ബാഷ് ലീഗിനിടെ ഗെയ്‌ലിന്റെ മോശം പെരുമാറ്റവും വിവാദമായിരുന്നു.
193 പാക്‌സ താരങ്ങളും 308 വിദേശ താരങ്ങളും അടക്കം 501 താരങ്ങളാണ് പാക് സൂപ്പര്‍ ലീഗിന്റെ താരലേലത്തില്‍ ഭാഗമായത്. 1.2 മില്യണ്‍ യുഎസ് ഡോളറാണ് ഒരോടീമിനും ചെലവാക്കാന്‍ അനുവദിച്ചിരുന്നത്.

അറിയിപ്പ്

തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം മംഗാലപുരം പോകുമ്പോൾ റാജു റാം (കോട്ട വില്ലേജ്, ഉടുപ്പി) എന്നയാൾ കണ്ണൂരിൽ സ്ഥലംമാറി ഇറങ്ങിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് വളപട്ടണം കണ്ടതായി പറയുന്നു. അദ്ദേഹത്തിന്റെ ഫോൺ സുച്ച്ഓഫാണ്. കണ്ട് കിട്ടുന്നവർ ബന്ധു രാജു പുജാരിയുമായി ബന്ധപ്പെട്ടുക .
ഫോൺ നംമ്പർ: 8494861509 –
                            :9900801009
               

തളിപ്പറമ്പിൽ മൽസ്യം പിടിക്കാൻ പോയ തൊഴിലാളിയെ പുഴയിൽ കാണാതായി …

തളിപ്പറമ്പ് : കൊട്ടകീല്‍ പട്ടുവം പുഴയിൽ  മൽസ്യബന്ധനത്തിനു ഇറങ്ങിയ  തൊഴിലാളിയായ കോമൻ (70 )  പുഴയിൽ കാണാതായി .പുലർച്ചെ മൽസ്യബന്ധനത്തിനു ഇറങ്ങിയ ഇയാളുടെ തോണിയും വലയും പുഴയിൽ കിടക്കുനതുകണ്ട മറ്റു തൊഴിലാളികളാണ് കോമനെ കാണാതായവിവരം നാട്ടുകാരെ അറിയിച്ചത് .തുടർന്ന് മൽസ്യത്തൊഴിലാളികൾ നടത്തിയ തിരച്ചലിൽ കോമനെ കണ്ടെത്താനായില്ല

തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും , നാട്ടുകാരും തിരച്ചിൽ തുടരുകയാണ് .ടി വി രാജേഷ് എം എൽ എ ,ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ സ്ഥലം സന്ദർശിച്ചു .

വാരം കടവ് പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കിട്ടി

വാരം കുറുമ്പകാവിനു സമീപം കോളനിയിൽ സുരേന്ദ്രന്റെ മകൻ സുകേഷി (28)ആണ് മരിച്ചത് .ഇന്ന് രാവിലെ 9 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്

യുവാവ് പുഴയിൽ വീണ വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ്, ഫയർഫോസ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു. (13-11-17)വൈകിട്ട് 4-15 വാരം കടവിൽ  കുട്ടുകാരോടോപ്പം  എത്തിയതായിരുന്നു സുകേഷ്. പുഴയിൽവീണ ചെരുപ്പ് എടുക്കാൻ വേണ്ടി ഇറങ്ങിയ സമയത്ത്    ശക്തമായ ഒഴുക്കിൽ പെട്ടണ് അപകടം സംഭവിച്ചത്.  ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താൻ ആയില്ല  സംഭവം നേരിൽ കണ്ട ഒരാൾ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു

ബൈക്കിലെത്തി മാലമോഷണം; രണ്ടുപേര്‍ അറസ്റ്റില്‍: പിടികൂടിയവർ നിരവധി കേസുകളിലെ പ്രതികൾ

പഴയങ്ങാടി: സ്ത്രീയുടെ താലിമാല ബൈക്കിലെത്തി കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഈമാസം ഏഴിന് മാടായിക്കാവില്‍ ദര്‍ശനംനടത്തി മടങ്ങുകയായിരുന്ന അതിയടത്തെ വീരന്‍ചിറയിലെ ചേണിച്ചേരി സുമതി(49)യുടെ മൂന്നരപ്പവന്‍ സ്വര്‍ണമാല എരിപുരം റസ്റ്റ് ഹൗസിനടുത്തുവെച്ച് ബൈക്കിലെത്തിയ ഇവര്‍ പൊട്ടിക്കുകയായിരുന്നു. വെങ്ങര വെള്ളച്ചാലിലെ സി.കെ.യദുകൃഷ്ണന്‍ (29), തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ബി.മുബാറക് (19) എന്നിവരെ പഴയങ്ങാടി എസ്.ഐ. പി.ബി.സജീവ് അറസ്റ്റുചെയ്തു.

പിടിവലിയില്‍ ഒരുപവനോളംവരുന്ന മാലയുടെ കഷ്ണം റോഡില്‍ വീണിരുന്നു. ഇതും കൈക്കലാക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ബൈക്കില്‍ രക്ഷപ്പെട്ട ഇരുവരും പയ്യന്നൂരെ ഒരു ജ്വല്ലറിയില്‍ മാല വിറ്റു. ആലക്കോട് ലഡാക്കില്‍ വാടക ക്വാര്‍ട്ടേഴ്‌സിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് മനസ്സിലായത്. പഴയങ്ങാടിയിലെ സംഭവത്തിന് തലേന്നാള്‍ നീലേശ്വരം ഉപ്പിലക്കൈയിലെ അധ്യാപികയുടെ അഞ്ചുപവന്‍ സ്വര്‍ണമാല കവരാന്‍ ശ്രമിച്ചിരുന്നു. പിടിവിലയില്‍ ടീച്ചര്‍ നിലത്തുവീണെങ്കിലും മാലയുടെ ചെറിയ കഷ്ണംമാത്രമാണ് മോഷ്ടാക്കള്‍ക്ക് ലഭിച്ചത്. കഴിഞ്ഞമാസം ആലക്കോട് കുട്ടാപറമ്പില്‍ പള്ളിയില്‍ പോവുകയായിരുന്ന സ്ത്രീയുടെ രണ്ടുപവനും വായാട്ടുപറമ്പ് താവുകുന്നിലെ അങ്കണവാടി ഹെല്‍പ്പറുടെ മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയും കവര്‍ന്നതും ഇവരാണെന്ന് പോലീസ് പറഞ്ഞു. തൃക്കരിപ്പൂരിലെ പെട്രോള്‍ പമ്പ് ഉടമയുടെ കൈയില്‍നിന്ന് മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇവര്‍ ജയിലിലായിരുന്നു. യദുകൃഷ്ണനെതിരേ രാമന്തളിയിലെ ഒരാളെ മാരകമായി പരിക്കേല്‍പ്പിച്ചതിന് പയ്യന്നൂര്‍ പോലീസില്‍ കേസ് നിലവിലുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് പയ്യന്നൂരിലെ സഹകരണ ആസ്​പത്രിക്ക് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ ബൈക്കിന്റെ നമ്പര്‍ മാറ്റിയാണ് പിടിച്ചുപറി നടത്തിയിരുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.രമേശന്‍, ജാബിര്‍, ഷാജിമോന്‍, മനോജന്‍, സജീവന്‍ എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 22കാരന്‍ പിടിയിൽ

വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി കാഞ്ഞിരപ്പള്ളി ചെറുവള്ളി പാറയില്‍ വീട്ടില്‍ ഷിബിനെ(22) വര്‍ക്കല പൊലീസ് പിടികൂടി.
വര്‍ക്കലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ട്രെയിനിയായി നിന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി 2016 ഒകേ്ടാബര്‍, നവംബര്‍ മാസങ്ങളില്‍ വര്‍ക്കല ബീച്ചിലെ റിസോര്‍ട്ടില്‍ പലതവണയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
തുടര്‍ന്നു ഗര്‍ഭിണിയായ പെണ്‍കുട്ടി 2017 ജൂലൈയില്‍ പ്രസവിച്ചു. പിന്നീട്, പെണ്‍കുട്ടി എറണാകുളം കോടനാട് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണു വര്‍ക്കല പൊലീസ് പ്രതിയെ പിടികൂടിയത്.

തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എം.പി

കൊച്ചി: ഭൂമി കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വിവേക് തന്‍ഖ ഹാജരാകും. ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് തന്‍ഖ കൊച്ചിയില്‍ എത്തി. നാളെയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത്. 
ലേക്ക് പാലസ് കമ്പനിയുടെ വാദം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിനാല്‍ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന വാദമുയര്‍ത്തിയാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നത് തടയണമെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 
മന്ത്രി തോമസ് ചാണ്ടിയുടേയും ബന്ധുവിന്റേയും ഭൂമി ഇടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായുമാണ് ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നും ഇതിന് പിന്തുണ നല്‍കിയ റവന്യു, ജലവിഭവ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വകരിക്കണമെന്നും കളക്ടറുടെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.